Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: ED അന്വേഷണവും വഴിമുട്ടുന്നോ? | Sabarimala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ED അന്വേഷണവും വഴിമുട്ടുന്നോ? | Sabarimala

🎙️ Latest Podcast

കൊച്ചി: ഏറെ ചർച്ചയായ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും ചോദ്യമുനയിലോ? കേസിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് ആണ് ഇ ഡി അന്വേഷണം നടത്തുന്നത്. (Sabarimala gold theft case, Is ED investigation also facing obstacles?)

കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഇഡി അഡീഷണൽ ഡയറക്ടറെ അലഹബാദിലേക്ക് സ്ഥലം മാറ്റിയതാണ് നിലവിലെ സ്തംഭനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പകരം പുതിയ ഉദ്യോഗസ്ഥൻ കേസുമായി ബന്ധപ്പെട്ട നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല.

കേസിലെ പ്രധാന പ്രതികളെ ഇതുവരെ ചോദ്യംചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ചിലരെ മുൻപ് ചോദ്യം ചെയ്തിരുന്നെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.