Times Kerala

പള്ളി നേർച്ചപ്പെട്ടി കുത്തിത്തുറന്ന്​ കവർച്ച: പ്രതി പിടിയില്‍

 
പള്ളി നേർച്ചപ്പെട്ടി കുത്തിത്തുറന്ന്​ കവർച്ച: പ്രതി പിടിയില്‍
ക​രു​മാ​ല്ലൂ​ര്‍: ത​ട്ടാം​പ​ടി സെ​ന്‍റ്​ തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ക​യ​റി നേ​ര്‍ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. അ​ടി​മാ​ലി ഉ​ടു​മ്പ​ന്‍ചോ​ല ച​ക്കി​യാ​ങ്ക​ല്‍ വീ​ട്ടി​ല്‍ പ​ത്മ​നാ​ഭ​നാ​ണ്​ (63) അറസ്റ്റിലായത്. ക​ഴി​ഞ്ഞ ഏപ്രി​ല്‍ 24നാ​ണ് സെ​ന്‍റ്​ തോ​മ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ അ​ക​ത്തു​ക​യ​റി നേ​ര്‍ച്ച​പ്പെ​ട്ടി​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് 20,000 രൂ​പ​യോ​ളം ക​വ​ർ​ന്ന​ത്. മു​ഖം​മൂ​ടി ധ​രി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്.

അ​തി​നാ​ൽ കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന്​ ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ല്ല. ഇ​പ്പോ​ള്‍ പൊ​ന്‍കു​ന്നം സ്റ്റേ​ഷ​നി​ലെ ഒ​രു മോ​ഷ​ണ കേ​സി​ലാ​ണ് പ്രതി പി​ടി​യി​ലാ​യ​ത്. ഈ ​കേ​സി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ക​രു​മാ​ല്ലൂ​രി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കാ​ര്യം സ​മ്മ​തി​ച്ച​ത്.

ആ​ല​ങ്ങാ​ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ പ്ര​തി​യെ എ​സ്.​ഐ. അ​രു​ണ്‍ദേ​വ്, എ.​എ​സ്.​ഐ. ബെ​ന​ഡി​ക്ട്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ള്ളി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Related Topics

Share this story