കാട്ടാക്കടയിൽ വൻ കവർച്ച: വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് 60 പവൻ മോഷ്ടിച്ചു | Robbery

കാട്ടാക്കടയിൽ വൻ കവർച്ച: വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് 60 പവൻ മോഷ്ടിച്ചു | Robbery

പോലീസ് അന്വേഷണം ആരംഭിച്ചു
Published on

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾക്കിടെ തിരുവനന്തപുരം കാട്ടാക്കടയിൽ വൻ കവർച്ച. തൊഴുക്കൽകോണം സ്വദേശി ഷൈൻ കുമാറിന്റെ വീട്ടിൽ നിന്ന് 60 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. കുടുംബാംഗങ്ങൾ ക്രിസ്മസ് ശുശ്രൂഷകൾക്കായി പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം.(Massive robbery in Trivandrum, Gold stolen while family members were at church)

ബുധനാഴ്ച വൈകുന്നേരം ആറിനും ഒൻപതിനും ഇടയിലാണ് സംഭവം നടന്നത്. ഷൈൻ കുമാറും കുടുംബവും പള്ളിയിലേക്ക് പോയ സമയം നോക്കി വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. ഷൈനിന്റെ ഭാര്യ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.

കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഷൈനിന്റെ വിദേശത്തുള്ള സഹോദരിയുടെ ആഭരണങ്ങളും ഈ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. കുട്ടികളുടെ ആഭരണങ്ങൾ ഉൾപ്പെടെയുള്ളവ മോഷ്ടാക്കൾ കൈക്കലാക്കി. പോലീസ് അന്വേഷണം ആരംഭിച്ചു.

Times Kerala
timeskerala.com