കൊച്ചിക്ക് പിന്നാലെ തൃശൂരിലും മേയർ പോര് | Mayor

മൂന്ന് പേരാണ് പരിഗണനയിലുള്ളത്.
കൊച്ചിക്ക് പിന്നാലെ തൃശൂരിലും മേയർ പോര് | Mayor
Updated on

തൃശൂർ: കൊച്ചി കോർപ്പറേഷനിലെ പൊട്ടിത്തെറിക്ക് പിന്നാലെ തൃശൂരിലും മേയർ സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. എ.ഐ.സി.സി പിന്തുണയുള്ള ഡോ. നിജി ജസ്റ്റിനെ മേയറാക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം കൗൺസിലർമാർ പരസ്യമായി രംഗത്തെത്തി. (After Kochi, mayor selection fight occurs in Thrissur)

തൃശൂരിൽ മേയർ സ്ഥാനത്തേക്ക് പ്രധാനമായും മൂന്ന് പേരാണ് പരിഗണനയിലുള്ളത്. ലാലി ജെയിംസ് നാലാം തവണയും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച മുതിർന്ന കൗൺസിലർ ആണ്. കൗൺസിലർമാരിൽ ഭൂരിഭാഗവും ലാലിയെ പിന്തുണയ്ക്കുന്നു.

ഡോ. നിജി ജസ്റ്റിൻ എ.ഐ.സി.സി നേതൃത്വത്തിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയാണ്. എന്നാൽ നിജിയെ മേയറാക്കുന്നതിനോട് ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിന് താൽപ്പര്യമില്ല. സുബി ബാബു മുൻ ഡെപ്യൂട്ടി മേയർ എന്ന നിലയിലുള്ള പരിചയസമ്പത്തുമായി എ ഗ്രൂപ്പിന്റെ പ്രതിനിധിയായി രംഗത്തുണ്ട്. ആദ്യ ടേം ആർക്ക് നൽകണമെന്ന കാര്യത്തിൽ വോട്ടിംഗ് വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. തർക്കം പരിഹരിച്ചില്ലെങ്കിൽ നേതൃത്വത്തിന് ഔദ്യോഗികമായി പരാതി നൽകാനാണ് വിമത വിഭാഗത്തിന്റെ നീക്കം.

Related Stories

No stories found.
Times Kerala
timeskerala.com