മദ്യ ലഹരിയിൽ വാഹനമോടിച്ച് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, പോലീസുമായി വാക്കുതർക്കം : സീരിയൽ താരം കസ്റ്റഡിയിൽ | Serial star

ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു
മദ്യ ലഹരിയിൽ വാഹനമോടിച്ച് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, പോലീസുമായി വാക്കുതർക്കം : സീരിയൽ താരം കസ്റ്റഡിയിൽ | Serial star
Updated on

കോട്ടയം: മദ്യലഹരിയിൽ വാഹനമോടിച്ച സീരിയൽ നടൻ വഴിയാത്രക്കാരനെ ഇടിച്ചു പരിക്കേൽപ്പിച്ചു. നടൻ സിദ്ധാർത്ഥ് പ്രഭുവാണ് കോട്ടയം നാട്ടകത്ത് അപകടമുണ്ടാക്കിയത്.(Serial star in custody after hitting passenger while driving under the influence of alcohol, arguing with police)

ബുധനാഴ്ച രാത്രി എം.സി റോഡിൽ നാട്ടകം ഭാഗത്ത് വെച്ചായിരുന്നു അപകടം. സിദ്ധാർത്ഥ് ഓടിച്ച കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാൾ നാട്ടുകാരുമായും വിവരമറിഞ്ഞെത്തിയ പോലീസുമായും വാക്കുതർക്കത്തിലേർപ്പെട്ടു. നടനെ ചിങ്ങവനം പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയിൽ താരം മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com