ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം
Sep 5, 2023, 22:03 IST

കുളത്തൂപ്പുഴ: പട്ടാപ്പകല്‍ കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെയാണ് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശാസ്താ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗേറ്റിലൂടെ കാവ് കടന്നെത്തിയ മോഷ്ടാവ് വെട്ടുകത്തി ഉപയോഗിച്ച് കാണിക്കവഞ്ചി തകര്‍ത്ത് പണം കവര്‍ന്നത്. വൈകുന്നേരമാണ് വിവരമറിയുന്നത്. മോഷണത്തിനിടെ സമീപത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറ തകർത്തെങ്കിലും മോഷ്ടാവിനെ വ്യക്തമാകുന്നതരത്തിലുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.