Times Kerala

'റിട്ടേണ്‍ ഓഫ് ദി കിംഗ്' ; അരിക്കൊമ്പന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

 
'റിട്ടേണ്‍ ഓഫ് ദി കിംഗ്' ; അരിക്കൊമ്പന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

അരിക്കൊമ്പന്റെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ അരിക്കൊമ്പന്‍ സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'റിട്ടേണ്‍ ഓഫ് ദി കിംഗ്' എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. 'മലകടത്തീട്ടും മരുന്നുവെടി വെച്ചിട്ടും മനുഷ്യര് മറന്നിട്ടും അവന്‍ തിരിച്ചു വന്നു. അവന്റെ അമ്മയുടെ ഓര്‍മ്മയിലേക്ക്'' എന്ന് കുറിച്ചുകൊണ്ടാണ് അരിക്കൊമ്പന്റെ പോസ്റ്റര്‍ സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി സംവിധായകന്‍ സാജിദ് യഹിയ അറിയിച്ചിരുന്നു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ ശ്രീലങ്കയിലെ സിഗിരിയ ആണ്. ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിച്ചു വരികയാണ്.

Related Topics

Share this story