HomeKeralaരേണു സുധിക്ക് സാരമായ രോഗം ബാധിച്ചു; പരിഹാസങ്ങൾ ഒഴിവാക്കി എല്ലാവരും പ്രാർത്ഥിക്കണമെന്ന്...

രേണു സുധിക്ക് സാരമായ രോഗം ബാധിച്ചു; പരിഹാസങ്ങൾ ഒഴിവാക്കി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ഫിറോസ് കെഎച്ച്ഡിഇസി | Renu Sudhi illness news

കോട്ടയം: അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ ആരോഗ്യനിലയെ ബാധിച്ച രോഗം സാരമുള്ളതാണെന്നും, എല്ലാവരും അവർക്കായി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ച് സാമൂഹിക പ്രവർത്തകനും കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകനുമായ ഫിറോസ് (Renu Sudhi illness news). രേണുവിന് സ്തനാർബുദമാണെന്നും രോഗം നാലാം സ്റ്റേജിലാണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ ആരംഭിക്കാനിരിക്കുന്ന രേണുവിന് പിന്തുണയുമായി ഫിറോസ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്. കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയത് ഫിറോസിന്റെ നേതൃത്വത്തിലുള്ള കെഎച്ച്ഡിഇസി ഗ്രൂപ്പായിരുന്നു.

രേണു നിലവിൽ ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണെന്നും രോഗത്തോട് അവർ ധൈര്യത്തോടെ പൊരുതുകയാണെന്നും ഫിറോസ് കുറിച്ചു. അസുഖവിവരം മുൻകൂട്ടി അറിഞ്ഞിട്ടും, അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മനസ്സിലൊതുക്കി ചികിത്സയുമായി മുന്നോട്ട് പോയ വ്യക്തിയാണ് രേണു. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ദയവായി ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജീവിതം എത്ര ദിവസം ബാക്കിയുണ്ടെന്ന് ആർക്കും അറിയില്ലെന്നും, അതുകൊണ്ട് അവർക്ക് സന്തോഷം നൽകുന്ന റീലുകളും വീഡിയോകളും അവർ ചെയ്യട്ടെയെന്നും ആ കുഞ്ഞു സന്തോഷങ്ങൾ അവർ ആഘോഷിക്കട്ടെയെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

രേണുവിന്റെ ചില മുൻകാല പ്രതികരണങ്ങൾ മൂലം ജീവിതത്തിൽ താനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ടെന്ന യാഥാർത്ഥ്യവും ഫിറോസ് കുറിപ്പിൽ മറച്ചുവെച്ചില്ല. എന്നാൽ അതൊന്നും മനസ്സിൽ വെച്ച് പ്രതികാരം ചെയ്യാനോ, അവരുടെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ തന്റെ മനസ്സ് അനുവദിക്കുന്നില്ലെന്നും, ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണെന്നും ഫിറോസ് ഓർമ്മിപ്പിച്ചു.

“അവർക്ക് സഹതാപം ആവശ്യമില്ലെന്ന് എനിക്കറിയാം. പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്. ഇഷ്ടമില്ലെങ്കിൽ അവരുടെ വീഡിയോകൾ അവഗണിക്കാം, പക്ഷേ ദയവായി വേദനിപ്പിക്കരുത്. കഴിയുമെങ്കിൽ അവർക്ക്‌ വേണ്ടി പ്രാർത്ഥിക്കൂ. ചിലപ്പോൾ ഒരു നല്ല വാക്കും പ്രാർത്ഥനയും മരുന്നുകളേക്കാൾ വലിയ ആശ്വാസമാകാറുണ്ട്. രേണുവിന് ഈ പോരാട്ടത്തിൽ വിജയിക്കാൻ ശക്തിയും ധൈര്യവും ലഭിക്കട്ടെ,” ഫിറോസ് കുറിച്ചു. ദുബായിൽ പ്രൊമോഷനായി പോയപ്പോഴാണ് രേണുവിന് രോഗം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ സ്വന്തം രോഗവിവരം രേണു പരസ്യമായി തുറന്നുപറഞ്ഞിട്ടില്ലെങ്കിലും, കഴിഞ്ഞ ദിവസം ബന്ധുക്കൾക്കൊപ്പം ആശുപത്രിയിൽ പോയതിന്റെ വീഡിയോ അവർ പങ്കുവെച്ചിരുന്നു.

Story Summary: Firoz KHDEC has requested netizens to stop trolling Renu, wife of late actor Kollam Sudhi, following reports of her being diagnosed with stage 4 breast cancer. Urging everyone to pray for her ahead of her treatment at Kottayam Medical College, Firoz stated that a kind word can be more healing than medicine.

WhatsApp Channel Banner

Latest updates

വിദ്യാർത്ഥികൾക്കായി ധീരതയോടെ പോലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞ യുവതി:...

മുംബൈ: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളുമായി പോയ പോലീസ് വാൻ തടഞ്ഞുനിർത്തി നടി റിയ ആഹിർ. ദാദറിലെ കോഹിനൂർ സ്‌ക്വയറിന് സമീപത്ത് വെച്ചായിരുന്നു...

പരീക്ഷാ ചോർച്ച പ്രക്ഷോഭം: വിദ്യാർത്ഥികൾക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നടപടി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ യാതൊരുവിധ നിയമനടപടികളും സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പുനൽകിയതായി സോനം വാങ്ചുക്. 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ച...

കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്: പവന് ഇന്ന് കുറഞ്ഞത്...

കൊച്ചി: സംസ്ഥാനത്തെ സ്വർണവിപണിയിൽ ആശ്വാസമേകി വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണിയിലുണ്ടായ മാറ്റങ്ങളെ തുടർന്ന്, കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചുവന്ന സ്വർണവിലയിലാണ് ഇന്ന് ഒറ്റയടിക്ക് വൻ കുറവുണ്ടായിരിക്കുന്നത്.(Gold Price Drops Significantly In...

‘ഓരോ പരീക്ഷയ്ക്കും പിന്നിൽ കാണാത്തൊരു ജീവിതകഥയുണ്ട്’; അച്ഛന്റെ നിലപാടിൽ...

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ശക്തമാകുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ നടി അഹാന കൃഷ്ണ തന്റെ നിലപാട് വ്യക്തമാക്കി. അച്ഛനും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ പങ്കുവെച്ച അഭിപ്രായത്തിൽ നിന്ന് വ്യത്യസ്തമായ...

CJPയും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച ഇന്നുച്ചയ്ക്ക്: ധർമ്മേന്ദ്ര...

ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിലേക്ക് ആളുകൾ സംഘടിച്ചെത്തുന്നത് തടയാൻ സുരക്ഷാ കടുപ്പിച്ച് ഡൽഹി പോലീസ്. പ്രക്ഷോഭ സ്ഥലത്തേക്ക് തിരിരിച്ച സാമൂഹിക വിരുദ്ധരടക്കം ഇരുനൂറിലധികം പേരെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി പോലീസ് മുൻകരുതലായി...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....