ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നടപടി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ യാതൊരുവിധ നിയമനടപടികളും സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പുനൽകിയതായി സോനം വാങ്ചുക്. 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ച ശേഷം എക്സിൽ പങ്കുവെച്ച വിശദീകരണ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.(Sonam Wangchuk Ends Hunger Strike After Written Assurance From Union Government)
END OF HUNGER… BEGINNING OF ACCOUNTABILITY…!
Sonam Wangchuk ends his fast after 26 days upon getting assurance from the government and members of parliament of all political parties that the issue of accountability in the failing examination system will be discussed on the… pic.twitter.com/0C9YX5VlsL— Sonam Wangchuk (@Wangchuk66) July 24, 2026
ജൂലൈ 20-ന് നടന്ന മാർച്ചിൽ പങ്കെടുത്ത ആർക്കെതിരെയും കേസെടുക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രത്യേക ചർച്ച നടത്തുമെന്നും, തട്ടിപ്പിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്രം അറിയിച്ചു. പുലർച്ചെ ഒന്നേകാലോടെ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ഡോ. ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിൽ ഡൽഹിയിലെ ആശുപത്രിയിൽ വെച്ചാണ് വാങ്ചുക് സമരം അവസാനിപ്പിച്ചത്. കഠിനമായ ഈ പോരാട്ടത്തിലുടനീളം ഒപ്പം നിന്ന ഭാര്യ ഗീതാഞ്ജലിക്കും പിന്തുണച്ചവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
അതേസമയം, വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പു ലഭിച്ചാൽ ഉപവാസം അവസാനിപ്പിക്കാമെന്ന വാങ്ചുകിന്റെ നിലപാടിൽ ആശ്വാസം പ്രകടിപ്പിക്കുമ്പോഴും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.ജെ.പി. സമരം രാജ്യവ്യാപകമായി പടരുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാരുമായി നിർണ്ണായക ചർച്ചയ്ക്ക് കേന്ദ്രം തയ്യാറായിട്ടുണ്ട്. നിഷ്പക്ഷ വേദിയിൽ ചർച്ചയാകാമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ച സർക്കാർ, ഇന്ന് ഉച്ചയ്ക്ക് 12.30-ന് ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ച് ചർച്ച നടത്തും.
Story Summary
Activist Sonam Wangchuk ended his 26-day hunger strike after receiving written assurances from the Central Government that no legal action will be taken against students who peacefully protested the NEET paper leak on July 20. While the government agreed to a parliamentary debate and compensation for affected families, the CJP continues to demand the resignation of Education Minister Dharmendra Pradhan, ahead of a crucial meeting today at the Constitution Club.


