HomeKeralaപിലാത്തറ സ്വർണ്ണക്കവർച്ചക്കേസ്: അറസ്റ്റിലായ പ്രതിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് നേതൃത്വം; പ്രചാരണം അടിസ്ഥാനരഹിതമെന്ന്...

പിലാത്തറ സ്വർണ്ണക്കവർച്ചക്കേസ്: അറസ്റ്റിലായ പ്രതിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് നേതൃത്വം; പ്രചാരണം അടിസ്ഥാനരഹിതമെന്ന് ജില്ലാ പ്രസിഡന്റ് | Pilathara robbery case

കണ്ണൂർ: പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് പണവും സ്വർണ്ണവും കവർന്ന കേസിൽ അറസ്റ്റിലായ പ്രതിക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി നേതൃത്വം (Pilathara robbery case). അറസ്റ്റിലായ അഞ്ചാംപീടിക സ്വദേശി സനു സന്തോഷ് ബിജെപി പ്രവർത്തകനാണെന്ന രീതിയിൽ വരുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ വ്യക്തമാക്കി. ചില രാഷ്ട്രീയ പാർട്ടികളോട് വിധേയത്വം പുലർത്തുന്ന ചില പോലീസുകാരാണ് ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ സനു സന്തോഷിനെ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കാസർകോട് ഉപ്പളയിൽ വെച്ച് പോലീസ് പിടികൂടിയത്. സ്വർണ്ണം പൊട്ടിക്കൽ ക്വട്ടേഷൻ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന് ലഭിച്ച വിവരം. കവർച്ചാ സംഘം ആക്രമണത്തിനായി ഉപയോഗിച്ച ഇന്നോവ കാറും, ഇവർ വാടകയ്‌ക്കെടുത്ത മറ്റൊരു കാറും ചൊക്ലി ഭാഗത്തുനിന്ന് പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു നാടിനെ നടുക്കിയ കവർച്ച അരങ്ങേറിയത്. പയ്യന്നൂർ എടാട്ട് വെച്ച് മഹാരാഷ്ട്ര സ്വദേശിയും കുടുംബവും സഞ്ചരിച്ച കാർ പിന്തുടർന്നെത്തിയ സംഘം ഇവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ ബലംപ്രയോഗിച്ച് ഇറക്കിവിട്ട ശേഷം വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 55 ലക്ഷം രൂപയും സ്വർണ്ണവും സംഘം കവരുകയായിരുന്നു. തുടർന്ന് പണവും സ്വർണ്ണവും എടുത്ത ശേഷം കാറിന്റെ സീറ്റുകൾ കുത്തിക്കീറി നശിപ്പിച്ച നിലയിൽ പിലാത്തറയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.

Story Summary: BJP Kannur District President K.K. Vinod Kumar has denied allegations that Sanu Santhosh, the accused arrested in the Pilathara highway robbery case, is a party worker. He clarified that the rumors are completely baseless and blamed politically biased police officers for spreading misinformation.

WhatsApp Channel Banner

Latest updates

‘ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണം’: പ്രതിപക്ഷ പ്രതിഷേധത്തിൽ നീറിപ്പുകഞ്ഞ്...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി...

നാഗാലാൻഡിൽ നിന്ന് ഡൽഹിയിലെ വിദ്യാർഥികൾക്ക് സ്നേഹവിരുന്ന്; ₹73,000 ചെലവിൽ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് നാഗാലാൻഡിൽ നിന്ന് എത്തിയ വ്യത്യസ്തമായ ഐക്യദാർഢ്യ പ്രകടനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് (Nagaland Man Sends 150 Pizzas To...

ഛത്തീസ്ഗഡിൽ 17കാരിയായ ഗർഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി: സമുദായ നേതാക്കൾ അറസ്റ്റിൽ...

റായ്പൂർ: അന്യജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ പതിനേഴുകാരിയായ ഗോത്രവർഗ്ഗ പെൺകുട്ടിയെ തട്ടി കൊണ്ടുപോയി ക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് ബന്ധുക്കൾ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ കൊറിയ, സൂരജ്പൂർ ജില്ലകളുടെ അതിർത്തി മേഖലയിലാണ് അതിക്രൂരമായ...

CJP പ്രക്ഷോഭകരുടെ പാസ്‌പോർട്ട് റദ്ദാക്കുമോ?: പ്രതികരണവുമായി ഡൽഹി പോലീസ്...

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരത്തിനിടെ അക്രമസംഭവങ്ങളിൽ ഏർപ്പെട്ടവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാൻ പോലീസ് നീക്കം നടത്തുന്നുവെന്ന വാദങ്ങൾ തള്ളി ഡൽഹി പോലീസ്. പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതും...

ഇന്ത്യ മുതൽ സൗത്ത് കൊറിയ വരെ 10,000 കി.മീ...

ന്യൂഡൽഹി: ഉത്തര ഇന്ത്യയിൽ തുടങ്ങി ഹിമാലയൻ നിരകളും ചൈനയും കടന്ന് തെക്കൻ കൊറിയ വരെ നീണ്ടുനിൽക്കുന്ന 7,000 മുതൽ 10,000 കിലോമീറ്റർ വരെ നീളമുള്ള കൂറ്റൻ മഴമേഘങ്ങളുടെ നിര ഉപഗ്രഹ ചിത്രങ്ങളിൽ തെളിഞ്ഞു....

DON'T MISS

നാഗാലാൻഡിൽ നിന്ന് ഡൽഹിയിലെ വിദ്യാർഥികൾക്ക് സ്നേഹവിരുന്ന്; ₹73,000 ചെലവിൽ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് നാഗാലാൻഡിൽ നിന്ന് എത്തിയ വ്യത്യസ്തമായ ഐക്യദാർഢ്യ പ്രകടനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് (Nagaland Man Sends 150 Pizzas To...

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....