HomeKeralaസഭയ്‌ക്കെതിരായ പരാമർശങ്ങൾ: BJP നേതൃത്വത്തിന് വിശദീകരണം നൽകി ഷോൺ ജോർജ് | BJP

സഭയ്‌ക്കെതിരായ പരാമർശങ്ങൾ: BJP നേതൃത്വത്തിന് വിശദീകരണം നൽകി ഷോൺ ജോർജ് | BJP

തിരുവനന്തപുരം: കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകി ഷോൺ ജോർജ്. ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. (Remarks against the church, Shaun George gives explanation to BJP leadership)

തന്റെ വിമർശനം സഭയ്ക്ക് എതിരെയല്ലെന്നും, മറിച്ച് പത്രത്തിന്റെ നിലപാടുകൾക്കെതിരെ മാത്രമാണെന്നും ഷോൺ ജോർജ് യോഗത്തിൽ പറഞ്ഞു. താൻ ഉന്നയിച്ച കാര്യങ്ങൾ സഭാ മേലധ്യക്ഷനെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്ന് ഷോൺ ജോർജ് വ്യക്തമാക്കി.

എഫ്‌സിആർഎ അടക്കമുള്ള വിഷയങ്ങളിൽ താൻ സ്വീകരിച്ച നിലപാടുകൾ സഭയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എഫ്‌സിആർഎ നിയമം കൊണ്ടുവന്നത് കോൺഗ്രസ് ആണെന്ന വസ്തുതയും സഭാ നേതൃത്വത്തെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. അഭിപ്രായങ്ങൾ പറയുക മാത്രമാണ് ചെയ്തതെന്നും അത് പൊതുസമൂഹം ചർച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box