ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
May 26, 2023, 23:05 IST

വയനാട്: പൂതാടി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിട പരിശോധയ്ക്കും വിവരശേഖരണത്തിനും, ഡാറ്റാ എന്‍ട്രിക്കും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടിഐ ഡ്രാഫ്റ്റ്മാന്‍, സിവില്‍ ഐ.ടി.ഐ സര്‍വ്വെയര്‍ എന്നീ യോഗ്യതയുള്ളവര്‍ ജൂണ്‍ 3 നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 211522.