തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി കാണാനിരിക്കെ, വീട്ടിൽ നിന്നും പുറത്തുപോയി രമേശ് ചെന്നിത്തല. സതീശൻ ചെന്നിത്തലയെ കാണാൻ എത്തുമെന്ന് തീരുമാനിച്ചിരുന്നു. പിന്നാലെ ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല ഇറങ്ങുകയായിരുന്നു. ജോസഫ് വാഴയ്ക്കൻ, അൻവർ സാദത്ത് എന്നിവർക്കൊപ്പമാണ് ചെന്നിത്തല പോയത്.(Ramesh Chennithala VD Satheesan Meeting, Ramesh Chennithala Avoids Meeting With VD Satheesan Amid Internal Congress Rift)
ഗുരൂവായൂർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ചെന്നിത്തല, മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കെ.സി. വേണുഗോപാൽ ക്യാമ്പും കടുത്ത അമർഷത്തിലാണ്. അവസാന നിമിഷം വരെ സതീശന്റെ പേര് രഹസ്യമാക്കിവെച്ച ഹൈക്കമാൻഡ് നീക്കത്തിനെതിരെ ഇവർ രംഗത്തെത്തി. ആസൂത്രിതമായ നീക്കം നടന്നുവെന്നും ഇത് കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കെ.സി. പക്ഷം വ്യക്തമാക്കി.
അതേസമയം, വി.ഡി. സതീശന്റെ വസതിയിൽ നേതാക്കളുടെ തിരക്ക് തുടരുകയാണ്. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.കെ. രാഘവൻ എം.പി എന്നിവർക്ക് പുറമെ യുവ എംഎൽഎമാരായ ടി. സിദ്ധിഖ്, റോജി എം. ജോൺ, സനീഷ് കുമാർ ജോസഫ് തുടങ്ങിയവരും സതീശനെ സന്ദർശിച്ചു. മന്ത്രിസഭാ രൂപീകരണ ചർച്ചകളും പുരോഗമിക്കുകയാണ്.
Story Summary
Internal rift widens in Kerala Congress as Ramesh Chennithala avoided a scheduled meeting with CM-designate V.D. Satheesan. Meanwhile, the KC Venugopal faction expressed deep dissatisfaction over the High Command’s last-minute announcement and alleged targeted character assassination during the leadership race.

