HomeKeralaഡിജിറ്റൽ ചുവടുവയ്പ്പുമായി രമേശ് ചെന്നിത്തല: ജനനായകൻ വീഡിയോകൾക്ക് പിന്നാലെ ‘കേരള യാത്ര’...

ഡിജിറ്റൽ ചുവടുവയ്പ്പുമായി രമേശ് ചെന്നിത്തല: ജനനായകൻ വീഡിയോകൾക്ക് പിന്നാലെ ‘കേരള യാത്ര’ പോഡ്‌കാസ്റ്റ് | Ramesh Chennithala

തിരുവനന്തപുരം: സൈബർ ഇടങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ലക്ഷ്യമിട്ട് പുതിയ ഡിജിറ്റൽ ചുവടുവെപ്പുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘ജനനായകൻ’ എന്ന വീഡിയോ പരമ്പരയ്ക്ക് പിന്നാലെ ‘കേരള യാത്ര’ എന്ന പേരിൽ പുതിയ പോഡ്‌കാസ്റ്റിന് അദ്ദേഹം തുടക്കം കുറിച്ചു.(Ramesh Chennithala takes a digital step, starts podcast )

കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഗൗരവകരമായ ചർച്ചകൾ പൊതുസമൂഹവുമായി പങ്കുവെക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അനാവശ്യമായ വിവാദങ്ങളും രാഷ്ട്രീയ ചർച്ചകളും ഒഴിവാക്കി വികസന കാര്യങ്ങളിൽ ഊന്നൽ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമായ പശ്ചാത്തലത്തിൽ, നേതാക്കൾ തങ്ങളുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഓരോ നേതാവിനെയും പിന്തുണയ്ക്കുന്ന അണികൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രചാരണങ്ങളാണ് നടത്തുന്നത്.

Clickable Info Box