Times Kerala

‘രാജ്യസഭാ സീറ്റ് സിപിഐക്ക് അവകാശപ്പെട്ടത്': വിട്ടുവീഴ്ചയ്ക്കില്ലെന്ന് ബിനോയ് വിശ്വം

 
 കേരള സ്​റ്റോറി ‘പ്രദർശിപ്പിക്കാനൊരുങ്ങുന്ന ബിഷപ്പുമാർ വിചാരധാര വായിക്കണം; ബിനോയ്​ വിശ്വം

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഐഎമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിൽ അദ്ദേഹം നിലപാട് വ്യക്തമാക്കി. തർക്കമുണ്ടായാൽ കേരള കോൺഗ്രസ് എം മുന്നണി വിടുമെന്ന സിപിഐഎമ്മിന്റെ ആശങ്കയിൽ  സിപിഐ മുഖവിലകൊടുക്കില്ല.

വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് സിപിഐഎം ആവശ്യപ്പെട്ടെങ്കിലും സിപിഐ അതിൽ വഴങ്ങിയില്ല. കേരള കോൺഗ്രസ് എമ്മിന്റെ തനിക്ക് അറിയില്ലെന്ന് ബിനോയ് വിശ്വം പ്രതികരണം നടത്തി. സിപിഐക്ക് അവകാശപ്പെട്ട സീറ്റ് കിട്ടിയേ മതിയാകൂവെന്ന് അദ്ദേഹം അറിയിച്ചു. മുന്നണിയുടെ കെട്ടുറപ്പിന് സഹകരിക്കണമെന്ന് സിപി​ഗഐഎം ആവശ്യപ്പെട്ടു. എന്നാൽ സിപിഐ ഉറച്ച നിലപാടിലാണ്.

Related Topics

Share this story