

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ജനവിധി സൂക്ഷ്മമായി പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. ജനങ്ങളിൽ നിന്ന് എന്തുകൊണ്ട് ഇത്തരമൊരു വിധി ഉണ്ടായി എന്ന് മുന്നണി വിശദമായി വിലയിരുത്തും.(If we need to correct, we will, and move forward, says TP Ramakrishnan on Local body election results)
ഇടതുമുന്നണി സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി മാനിച്ചുകൊണ്ട് തുടർ നിലപാടുകൾ ഇടതുമുന്നണി സ്വീകരിക്കും.
"ജനഹിതം താഴേത്തലത്തിൽ സൂക്ഷ്മമായി പരിശോധിച്ച് ഞങ്ങളുടെ നിലപാടുകൾ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തലിനു വിധേയമാക്കി മുന്നോട്ട് പോകുമെന്നാണ് ജനങ്ങളോട് പറയാനുള്ളത്," ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.