പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധേയമായ പള്ളിക്കൽ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീനാ ദേവി കുഞ്ഞമ്മയ്ക്ക് തോൽവി. സി.പി.ഐ. സ്ഥാനാർത്ഥി ശ്രീലത രമേശാണ് ഇവിടെ വിജയിച്ചത്.(Sreena Devi Kunjamma lost, CPI has won)
നേരത്തെ സി.പി.ഐയിൽ നിന്ന് കോൺഗ്രസിലെത്തിയ ശ്രീനാ ദേവി കുഞ്ഞമ്മയ്ക്ക് പള്ളിക്കൽ ഡിവിഷനിലെ ഈ തോൽവി കനത്ത തിരിച്ചടിയാണ്. സി.പി.ഐ.യുടെ ശക്തികേന്ദ്രമായി കണക്കാക്കുന്ന ഈ ഡിവിഷൻ ശ്രീലത രമേശ് വിജയിച്ചതോടെ എൽഡിഎഫ് നിലനിർത്തി.