HomeKerala'കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളുടെ ബജറ്റ്!': UDF സർക്കാരിനെതിരെ രാജീവ്...

‘കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളുടെ ബജറ്റ്!’: UDF സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar Criticizes UDF Budget

തിരുവനന്തപുരം: സംസ്ഥാനം 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടത്തിൽ മുങ്ങിനിൽക്കുമ്പോഴും, യാഥാർത്ഥ്യബോധമില്ലാത്ത വാഗ്ദാനങ്ങളാണ് യുഡിഎഫ് സർക്കാർ ബജറ്റിലൂടെ നൽകുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ പ്രധാന വാഗ്ദാനങ്ങൾ പോലും ബജറ്റിൽ അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.(Rajeev Chandrasekhar Criticizes UDF Budget as Unrealistic Promises)

രാഹുൽ ഗാന്ധി ജനങ്ങൾക്ക് നൽകിയ അഞ്ച് ‘ഇന്ദിരാ ഗ്യാരന്റി’ വാഗ്ദാനങ്ങളിൽ മൂന്നെണ്ണവും ഈ ബജറ്റിൽ തള്ളിക്കളഞ്ഞു. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ബജറ്റിൽ നീക്കിവെച്ചത് കേവലം 10 കോടി രൂപ മാത്രമാണ്. ഇത് കേരളത്തിലെ 90 ലക്ഷം കുടുംബങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണ്.

ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനം നടപ്പായില്ല. യുവാക്കൾക്കായുള്ള 5 ലക്ഷം രൂപയുടെ ലോൺ പദ്ധതിയും വെറും വാഗ്ദാനമായി മാറി. സർക്കാർ ആസ്തികളും പൊതുമേഖലാ സ്ഥാപനങ്ങളും വൻതോതിൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് ബജറ്റിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നയങ്ങൾ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതിലാണ് ഇരുപാർട്ടികളും മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി/എൻഡിഎ മുന്നോട്ടുവെക്കുന്ന ‘വികസിത കേരളം’ എന്ന കാഴ്ചപ്പാടാണ് നാടിന് ആവശ്യമെന്നും, ബജറ്റിലെ ഓരോ വാഗ്ദാനത്തിന്റെയും പുരോഗതി തങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും ഓരോ പ്രഖ്യാപനങ്ങളെക്കുറിച്ചും സർക്കാരിനെക്കൊണ്ട് മറുപടി പറയിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

BJP State President and Nemom MLA Rajeev Chandrasekhar has slammed the UDF government’s maiden budget as a collection of unrealistic promises built on a mountain of debt. He accused the government of failing to honor key election guarantees, including the Rs 25 lakh health insurance scheme and the pension hike, while also expressing concern over the move toward large-scale privatization of public assets.

WhatsApp Channel Banner

Latest updates

‘പ്രഹ്ലാദ് ജോഷിയുടെ നിയമനം വലിയൊരു തമാശ, ധർമ്മേന്ദ്ര പ്രധാൻ്റെ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പരസ്യ പിന്തുണയുമായി പ്രമുഖ ബി.ജെ.പി നേതാക്കളുടെ മക്കൾ രംഗത്ത്. ഉത്തർപ്രദേശിലെ ഫത്തേപ്പൂർ സദറിൽ നിന്നുള്ള മുൻ...

കാവേരി ജലപ്രക്ഷോഭം സിനിമയെയും ബാധിച്ചു; വിജയ് ചിത്രം ‘ജനനായകൻ’...

ബെംഗളൂരു: കാവേരി ജലവിഷയത്തിൽ കർണാടകയിൽ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ തമിഴ് താരം വിജയ് നായകനായ ജനനായകൻ സിനിമയുടെ പ്രദർശനങ്ങൾക്കും തിരിച്ചടി (Jana Nayagan Karnataka release issue). പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ...

തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിൽ യോഗത്തിൽ വൻ ബഹളം: R...

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ അയോഗ്യതാ ഭീഷണി തടഞ്ഞ് തിരുവനന്തപുരം നഗരസഭ. സുഗതന് കൗൺസിൽ യോഗങ്ങളിൽ നിന്ന് ഹാജരാകുന്നതിന് ആറു മാസത്തെ അവധി അനുവദിച്ചുകൊണ്ട് കൗൺസിൽ...

‘ബർഫി ചെയ്യാൻ കഴിയുമെങ്കിൽ അനിമലും ചെയ്യാം, രാമനായും അഭിനയിക്കാം’;...

മുംബൈ: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണയിൽ രൺബീർ കപൂർ ശ്രീരാമനായി എത്തുന്നതിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി പഴയകാല സീതാ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ദീപിക ചിഖാലിയ (Dipika...

തിരുവനന്തപുരം നഗരസഭയിൽ നിർണായക കൗൺസിൽ യോഗം ആരംഭിച്ചു: R...

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ നിർണായക കൗൺസിൽ യോഗം ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി സെൻസസ് നടപടികൾ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് ഉദ്യോഗസ്ഥരെയും പ്രതിനിധികളെയും യോഗത്തിൽ നഗരസഭ ആദരിച്ചു.(Thiruvananthapuram Corporation council tension over KAAPA...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...