ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പരസ്യ പിന്തുണയുമായി പ്രമുഖ ബി.ജെ.പി നേതാക്കളുടെ മക്കൾ രംഗത്ത്. ഉത്തർപ്രദേശിലെ ഫത്തേപ്പൂർ സദറിൽ നിന്നുള്ള മുൻ ബി.ജെ.പി എം.എൽ.എ വിക്രം സിംഗിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ യശസ്വിനി രാജേ സിംഗാണ് ഏറ്റവും ഒടുവിൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.(Daughters of BJP leaders support CJP student protests over NEET paper leak row)
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രഹ്ലാദ് ജോഷിയെ നിയമിച്ച നടപടി “വലിയൊരു തമാശയാണെന്ന്” അഭിമുഖത്തിൽ യശസ്വിനി വിമർശിച്ചു. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ച സംഭവത്തിൽ, കുറ്റബോധം കൊണ്ടല്ല മറിച്ച് സ്വയം ഒരു ‘രക്തസാക്ഷിത്വം’ ചമയ്ക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് യശസ്വിനി ആരോപിച്ചു.
“രാജ്യവിരുദ്ധ ശക്തികൾ സാഹചര്യം മുതലെടുക്കാതിരിക്കാനാണ് രാജി” എന്ന പ്രധാന്റെ പ്രസ്താവനയിലെ വാക്കുകളെയും അവർ രൂക്ഷമായി എതിർത്തു. വീട്ടിലെ രാഷ്ട്രീയം തന്റെ നിലപാടുകളെ ബാധിക്കാതിരിക്കാൻ പിതാവുമായി രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാറില്ലെന്നും വർഷങ്ങളായി സ്വന്തം നിലയിൽ സാമ്പത്തികമായി സ്വതന്ത്രയായി കഴിയുന്നതിനാൽ തന്റെ കാഴ്ചപ്പാടുകൾ ഭയമില്ലാതെ തുറന്നുപറയാൻ കഴിയുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ഡൽഹി ജന്തർ മന്തറിൽ 36 ദിവസം നീണ്ട ബി.ജെ.പി സർക്കാരിനെതിരായ സമരം ആഗോള ശ്രദ്ധ നേടിയിരുന്നു. നേരത്തെ ബി.ജെ.പി എം.പി അപരാജിത സാരംഗിയുടെ മകൾ അർചിത സചിൻ രാഹറും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. “എന്റെ കുടുംബം ധർമ്മേന്ദ്ര പ്രധാന്റെ കൂടെയാണെങ്കിലും ഞാൻ വിദ്യാർത്ഥികൾക്കൊപ്പമാണ്” എന്ന അർചിതയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു.
Story Summary
Several daughters of prominent BJP leaders, including content creator Yashaswinee Raje Singh, have come forward in support of the CJP-led Gen-Z student protests over the NEET paper leak row. Speaking to Al Jazeera, Yashaswinee termed the appointment of new Education Minister Pralhad Joshi a “bleak joke” and criticized former minister Dharmendra Pradhan’s resignation stance, joining other BJP leaders’ children like Archita Sachin Rahar and Dibisa Mahanta in siding with the protesting students.


