Times Kerala

രാഹുൽ ഗാന്ധി എം.പി 21ന് വയനാട്ടിൽ

 
രാഹുൽ ഗാന്ധി എം.പി 21ന് വയനാട്ടിൽ
കല്‍പറ്റ: രാഹുല്‍ ഗാന്ധി എം.പി. 21ന് വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. മാര്‍ച്ച് 20ന് വൈകിട്ട് നാലരയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം അഞ്ചരയോടെ ഹെലികോപ്ടറില്‍ കോഴിക്കോട് കട്ടാങ്ങലിലെ എന്‍.ഐ.ടി ഗ്രൗണ്ടിലിറങ്ങും. അവിടെനിന്നും  മുക്കത്തേക്ക് പോകും. തുടര്‍ന്ന് വൈകീട്ട് മുക്കത്ത് കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും.യു.ഡി.എഫ് ബഹുജന സംഗമത്തിലും പങ്കെടുക്കും.

  21ന് രാവിലെ പത്തരയോടെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ബാംഗ്ലൂര്‍ കേരള സമാജം നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം കല്‍പറ്റയിലേക്ക് തിരിക്കും. തുടര്‍ന്ന് കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് അംഗങ്ങളുമായുളള യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. 

ഉച്ചയ്ക്ക് ശേഷം രണ്ടരക്ക് കല്‍പറ്റ ഫാത്തിമ മാതാ മിഷന്‍ ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് കല്‍പറ്റയില്‍നിന്ന് റോഡ് മാര്‍ഗം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ശേഷം അവിടെനിന്നും രാത്രിയോടെ ഡല്‍ഹിയിലേക്ക് മടങ്ങും.

Related Topics

Share this story