റേഡിയോഗ്രാഫർ ഒഴിവ്

 റേഡിയോഗ്രാഫർ ഒഴിവ്
 എറണാകുളം: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കാസ്പ് പദ്ധതിയുടെ കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ റേഡിയോഗ്രാഫറുടെ മൂന്ന് ഒഴിവുണ്ട്. യോഗ്യത പ്ലസ്ടു സയൻസ്, ഡി.എം. ഇ അംഗീകൃത റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 18 നും 36 നും മധ്യേ. ദിവസവേതനം 467 രൂപ. ആറുമാസ കാലയളവിലേക്കാണ് നിയമനം. താൽപര്യമുള്ളവർ വയസ്സ് യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 20ന് രാവിലെ 10.30 ന് മെഡിക്കൽ കോളേജ് സി സി എം ഹാളിൽ അഭിമുഖത്തിന് ഹാജരാകണം. രാവിലെ ഒൻപതു മുതൽ പത്തു വരെ രജിസ്ട്രേഷൻ നടക്കും. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർ അല്ലെങ്കിൽ സിടി സ്കാൻ എംആർഐ സ്കാൻ എന്നീ ജോലികളിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

Share this story