Kerala
Khadi controversy : 'ഖദറിൻ്റെ നന്മ നിലനിർത്താൻ ജീവിത വിശുദ്ധിയാണ് വേണ്ടത്': മാത്യു കുഴൽനാടൻ
നാളെ താനും ഖദർ അണിഞ്ഞേക്കാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
തിരുവനന്തപുരം : താൻ പരമ്പരാഗത നേതാക്കളുടെ ശൈലിയിൽ പോകുന്ന ആളല്ലെന്ന് പറഞ്ഞ് മാത്യു കുഴൽനാടൻ. വിദ്യാർത്ഥി രാഷ്ട്രീയ കാലത്തും ഖദർ ഉപയോഗിച്ചിട്ടില്ല എന്നും, എന്നാൽ അത് കോൺഗ്രസ് സംസ്ക്കാരത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Mathew Kuzhalnadan on Khadi controversy)
ഖദറിൻ്റെ വെണ്മ നിലനിർത്താൻ ഉജാല മുക്കിയാൽ മതിയെന്ന് പറഞ്ഞ അദ്ദേഹം, എന്നാൽ അതിൻ്റെ നന്മ നിലനിർത്താൻ ജീവിത വിശുദ്ധിയാണ് വേണ്ടതെന്നും പ്രതികരിച്ചു. നാളെ താനും ഖദർ അണിഞ്ഞേക്കാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.