Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeKeralaഖത്തർ റാസ് ലഫാൻ അപകടം: അർജുൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു, നോവായി സംസ്ക്കാര...

ഖത്തർ റാസ് ലഫാൻ അപകടം: അർജുൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു, നോവായി സംസ്ക്കാര ചടങ്ങുകൾ | Qatar Ras Laffan Plant Explosion

🎙️ Latest Podcast

കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട നാദാപുരം തൂണേരി സ്വദേശി അർജുന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. അർജുന് അന്തിമോപചാരം അർപ്പിക്കാൻ നാദാപുരം എം.എൽ.എ അടക്കമുള്ളവർ വീട്ടിലെത്തിയിരുന്നു.( Qatar Ras Laffan Plant Explosion Victim Arjun Laid To Rest)

റാസ് ലഫാൻ എൽ.എൻ.ജി പ്ലാന്റിലെ സൂപ്പർവൈസറായിരുന്നു അർജുൻ. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഇന്ത്യക്കാരടക്കം 13 പേരാണ് ദാരുണമായി മരണപ്പെട്ടത്. ഒരു വർഷം മുൻപാണ് അർജുൻ വിവാഹിതനായത്. വിവാഹശേഷം നാട്ടിൽ അവധി ചെലവഴിച്ച അർജുൻ ആറുമാസം മുൻപാണ് തിരികെ ഖത്തറിലേക്ക് മടങ്ങിയത്.

പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്നാണ് ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ കാബി അറിയിച്ചത്. സംഭവത്തിൽ ഖത്തർ ഊർജ്ജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം നടന്നുവരികയാണ്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ദോഹയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

Story Summary

The mortal remains of Arjun, a native of Nadapuram, Thuneri, who died in the Ras Laffan LNG plant explosion in Qatar, were laid to rest today morning. While Qatari authorities are conducting a high-level investigation into the technical failure that caused the blast, the Indian Embassy has confirmed that the survivors are receiving proper medical care.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.