Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala
HomeKeralaഖത്തർ ഗ്യാസ് പ്ലാന്റ് സ്ഫോടനം: കൊല്ലപ്പെട്ടവരിൽ കോഴിക്കോട് സ്വദേശിയും, 12 പേരും...

ഖത്തർ ഗ്യാസ് പ്ലാന്റ് സ്ഫോടനം: കൊല്ലപ്പെട്ടവരിൽ കോഴിക്കോട് സ്വദേശിയും, 12 പേരും ഇന്ത്യക്കാർ | Qatar gas plant explosion

🎙️ Latest Podcast

കോഴിക്കോട് : ഖത്തറിലെ പ്രധാന വ്യവസായ കേന്ദ്രമായ റാസ് ലഫാനിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. അപകടത്തിൽ മരിച്ചവരിൽ കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശി അർജുനും ഉൾപ്പെടുന്നു. ഇന്ത്യക്കാർക്കും പാകിസ്താൻ പൗരനും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതായി ഖത്തർ അധികൃതർ സ്ഥിരീകരിച്ചു.(Qatar gas plant explosion, Kozhikode native Arjun killed in explosion)

സ്ഫോടനത്തിൽ 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയാണ് ദോഹയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഗ്യാസ് വിതരണ കേന്ദ്രത്തിൽ സ്ഫോടനമുണ്ടായത്.

പ്ലാന്റിലെ അറ്റകുറ്റപ്പണികൾക്കിടെയാണ് ദുരന്തം സംഭവിച്ചത്. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്ന ഘട്ടത്തിൽ സാങ്കേതിക പിഴവുണ്ടായതായാണ് ഖത്തർ എനർജിയും ആഭ്യന്തര മന്ത്രാലയവും നൽകുന്ന പ്രാഥമിക വിവരം. പരിക്കേറ്റ 66 പേർക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ഖത്തർ അധികൃതർ അറിയിച്ചു. ആഗോളതലത്തിൽ വിതരണം ചെയ്യുന്ന എൽഎൻജിയുടെ അഞ്ചിലൊന്ന് ഭാഗവും ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്.

Story Summary

Thirteen people, including Arjun from Vellur, Kozhikode, lost their lives in a gas plant explosion at the Ras Laffan industrial city in Qatar. The incident, which occurred during maintenance work on Sunday night, also left 66 others injured. Authorities, including QatarEnergy, have cited a technical fault during the plant’s operational restart.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.