Times Kerala

യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

 
യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ
പയ്യന്നൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. പയ്യന്നൂർ എടാട്ട് സ്വദേശി മാത്രാടൻ പുതിരക്കൽ നിശാന്തി(36)നെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട  യുവതിയെ പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി പയ്യന്നൂർ പൊലീസ് സ്റ്റേഷൻ റോഡിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.  ആലക്കോട് ഉദയഗിരിയിലെ ഭർതൃമതിയായ 26-കാരിയാണ് ഇയാൾക്കെതിരെ ആലക്കോട് പൊലീസിൽ പരാതി നൽകിയത്.സംഭവം നടന്നത് പയ്യന്നൂരിലായതിനാൽ ആലക്കോട് പൊലീസ് പയ്യന്നൂർ പൊലീസിന് കേസ് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത് പയ്യന്നൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ മഹേഷ് കെ. നായരുടെ നിർദേശ പ്രകാരം എസ്.ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പെരുമ്പയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്.

Related Topics

Share this story