'മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് CPM ആണ്, ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കരുത്': മന്ത്രി V ശിവൻകുട്ടി | CPM

ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു
'മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് CPM  ആണ്, ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കരുത്': മന്ത്രി V ശിവൻകുട്ടി | CPM
Updated on

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അന്തിമ തീരുമാനം പാർട്ടിയുടേതാണെന്നും മന്ത്രി വി. ശിവൻകുട്ടി. നേമത്തേക്ക് ഇല്ലെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.(It is up to CPM to decide whether to contest or not, Minister V Sivankutty)

സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടിയോ സംസ്ഥാന കമ്മിറ്റിയോ ഇതുവരെ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. "മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സി.പി.എം ആണ്. സ്വന്തമായി തീരുമാനമെടുക്കാൻ എനിക്ക് കഴിയില്ല. തീരുമാനിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ഞാൻ എങ്ങനെ പ്രതികരിക്കും?"- ശിവൻകുട്ടി ചോദിച്ചു.

സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഒരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിൽ മത്സരിക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അനാവശ്യമായ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേമത്ത് ഇടതുമുന്നണിക്ക് കരുത്തനായ സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പിച്ചു പറഞ്ഞു. "നേമത്ത് ബിജെപിയുടെ അക്കൗണ്ട് ഇടതുമുന്നണി ക്ലോസ് ചെയ്തതാണ്. അത് ഇനി ഓപ്പൺ ചെയ്യാൻ അവർക്ക് കഴിയില്ല"- ബിജെപിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com