ക്രൂ​ര​മ​ർ​ദ​ന​മേ​റ്റാണ് തി​രൂ​രി​ലെ മൂ​ന്ന​ര വ​യ​സു​കാ​ര​ൻ മരിച്ചതെന്ന് പോലീസ്

249

മ​ല​പ്പു​റം:  ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ​ത് കൊണ്ടാണ് തി​രൂ​രി​ലെ മൂ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ക്കാ​ൻ കാ​ര​ണമെന്ന്  പോ​ലീ​സ്. ച​ത​വും മു​റി​വു​ക​ളും കു​ട്ടി​യു​ടെ ഹൃ​ദ​യ​ത്തി​ലും വൃ​ക്ക​ക​ളി​ലും ക​ണ്ടെ​ത്തി. കുഞ്ഞിൻറെ ത​ല​ച്ചോ​റി​ലും ച​ത​വു​ണ്ടാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത് ബോ​ധ​പൂ​ർ​വം മ​ർ​ദി​ച്ച​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണെന്നാണ്.


കൊ​ല്ല​പ്പെ​ട്ട​ത് പ​ശ്ചി​മ ബം​ഗാ​ൾ കു​ടും​ബ​ത്തി​ലെ ഷെ​യ്ക്ക് സി​റാ​ജാ​ണ്. തി​രൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​കയായിരുന്നു കുടുംബം.  കു​ട്ടി മ​രി​ച്ച​ത് തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​ണ്. ര​ണ്ടാ​ന​ച്ഛ​ന്‍ അ​ർ​മാ​ൻ ആണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചത്. എത്തിയാൽ മു​ങ്ങിയെങ്കിലും പോലീസ് പിന്നീട്‌ ഇയാളെ കണ്ടെത്തി. 

 പോ​ലീ​സ്  കു​ട്ടി​യു​ടെ അ​മ്മ മും​താ​സ് ബീ​വി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.  മ​രി​ച്ച ഷെ​യ്ക്ക് സി​റാ​ജ് മും​താ​സ് ബീ​വി​യു​ടെ ആ​ദ്യ​ഭ​ർ​ത്താ​വാ​യ ഷെ​യ്ക്ക് റ​ഫീ​ക്കി​ന്‍റെ മ​ക​നാ​ണ്. അ​ർ​മാ​നെ മും​താ​സ് ബീ​വി വി​വാ​ഹം ക​ഴി​ച്ച​ത്  ഒ​രു വ​ർ​ഷം മു​മ്പ് റ​ഫീ​ക്കു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ​തി​നു​ ശേ​ഷമായിരുന്നു.

Share this story