'രഹസ്യമായി ചോദ്യം ചെയ്യേണ്ട സാഹചര്യം എന്ത് ?': ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളിയെ SIT ചോദ്യം ചെയ്തതിൽ ദുരൂഹതയെന്ന് K മുരളീധരൻ | Sabarimala

സുതാര്യതയില്ലെന്നും അദ്ദേഹം പറഞ്ഞു
K Muraleedharan says there is mystery in SIT questioning Kadakampally Surendran in Sabarimala gold theft case
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണ നടപടികളിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും രഹസ്യമായി ചോദ്യം ചെയ്ത പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം സുതാര്യമല്ലെന്ന് അദ്ദേഹം വിമർശിച്ചു.(K Muraleedharan says there is mystery in SIT questioning Kadakampally Surendran in Sabarimala gold theft case )

മറ്റ് പ്രതികളെയും സാക്ഷികളെയും വിളിച്ചുവരുത്തി മൊഴിയെടുക്കുമ്പോൾ, ഈ കേസിൽ പ്രധാനപ്പെട്ട വ്യക്തികളെ രഹസ്യമായി ചോദ്യം ചെയ്യേണ്ട സാഹചര്യം എന്താണെന്ന് അദ്ദേഹം ചോദിച്ചു. എ. പത്മകുമാർ ഉൾപ്പെടെയുള്ളവരെ നേരിട്ട് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. എന്നാൽ കടകംപള്ളിയുടെയും പ്രശാന്തിന്റെയും കാര്യത്തിൽ ഈ കീഴ്‌വഴക്കം ലംഘിക്കപ്പെട്ടു.

എസ്.ഐ.ടിയുടെ നടപടികളിൽ പലതും മറച്ചുപിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അന്വേഷണം കൂടുതൽ സുതാര്യമാകണം. ഉന്നതരെ സംരക്ഷിക്കാനോ വസ്തുതകൾ പുറത്തുവരാതിരിക്കാനോ ഉള്ള നീക്കമാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സത്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വരണമെന്നും അന്വേഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com