HomeKeralaചെങ്കൽ ഖനനക്കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നു; ആശങ്കയിൽ മുടക്കോഴിമല നിവാസികൾ, പൂർവസ്ഥിതിയിലാക്കാൻ നിർദേശം...

ചെങ്കൽ ഖനനക്കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നു; ആശങ്കയിൽ മുടക്കോഴിമല നിവാസികൾ, പൂർവസ്ഥിതിയിലാക്കാൻ നിർദേശം | Mudakkozhimala Laterite Mining Pits Waterlogging

റിപ്പോർട്ട്: അൻവർ ഷരിഫ്

വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിൽ ചെങ്കൽ ഖനനം നടത്തിയ സ്ഥലങ്ങളിലെ വലിയ കുഴികളിൽ കനത്ത മഴയെ തുടർന്ന് വെള്ളം കെട്ടിക്കിടക്കുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നു. കോടതി നിർദേശത്തെ തുടർന്ന് ഖനന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരുന്നെങ്കിലും, ഖനനം നടന്ന സ്ഥലങ്ങൾ ഇതുവരെ പൂർവസ്ഥിതിയിലാക്കാത്തതാണ് ആശങ്കയ്ക്ക് കാരണം (Mudakkozhimala Laterite Mining Pits Waterlogging). മുടക്കോഴിമലയുടെ താഴ്‌വാര മേഖലകളിൽ താമസിക്കുന്നവരാണ് മഴക്കാലത്ത് കൂടുതൽ ഭീതിയിലാകുന്നത്. ശക്തമായ മഴ പെയ്യുമ്പോൾ ഖനനക്കുഴികളിൽ വലിയ തോതിൽ വെള്ളം ശേഖരിക്കുകയും മലയുടെ വിവിധ ഭാഗങ്ങളിലൂടെ വെള്ളം താഴേക്കുള്ള പ്രദേശങ്ങളിലേക്ക് ശക്തമായി ഒഴുകിയെത്തുകയും ചെയ്യുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇത് സമീപവാസികൾക്കും കൃഷിയിടങ്ങൾക്കും അപകടസാധ്യത സൃഷ്ടിക്കുന്നതായും അവർ ആശങ്ക പ്രകടിപ്പിച്ചു.

പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്ന് വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആരിഫ്, വൈസ് പ്രസിഡന്റ് എം.കെ. നൗഷാദ്, വാഴക്കാട് വില്ലേജ് ഓഫീസർ മനോജ് കുമാർ, സാമൂഹിക പ്രവർത്തകൻ അൽജമാൽ നാസർ, വി.എ. റഷീദ് എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഖനനക്കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതും മഴവെള്ളം മലയിൽനിന്ന് താഴേക്കൊഴുകുന്നതും സംഘം നേരിൽ പരിശോധിച്ചു. തുടർന്ന് ഖനന ഉടമയെ ഫോണിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മനോജ് കുമാർ, ഖനനം നടത്തിയ സ്ഥലങ്ങളിലെ കുഴികൾ എത്രയും വേഗം മണ്ണിട്ട് നികത്തി പൂർവസ്ഥിതിയിലാക്കാൻ നിർദേശം നൽകിയതായി അറിയിച്ചു. മഴക്കാലത്ത് അപകടസാധ്യത ഒഴിവാക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഖനനം നടന്ന പ്രദേശങ്ങൾ പൂർവസ്ഥിതിയിലാക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നേരത്തെ നിരവധി ഖനന ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും, നടപടികൾ കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഖനനസ്ഥലങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നിരീക്ഷണക്കുറവും അനാസ്ഥയുമാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും നാട്ടുകാർ ആരോപിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഖനനക്കുഴികളിൽ കൂടുതൽ വെള്ളം ശേഖരിക്കാനും മലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വെള്ളം താഴ്‌വാരങ്ങളിലേക്ക് കുത്തിയൊഴുകാനും സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. അപകടസാധ്യത കണക്കിലെടുത്ത് ഖനനക്കുഴികൾ അടിയന്തരമായി മണ്ണിട്ട് നികത്തി പ്രദേശം സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Summary: Residents living near Mudakkozhimala in Vazhakkad have raised concerns over rainwater accumulating in abandoned laterite mining pits. Following a site inspection, local panchayat representatives and the village officer directed the mining owner to urgently restore and fill the excavated areas to prevent possible hazards.

WhatsApp Channel Banner

Latest updates

വൈറൽ വീഡിയോയ്ക്ക് പിന്നാലെ സൽമാൻ ഖാന്റെ വെളിപ്പെടുത്തൽ; 16...

മുംബൈ: അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയിൽ സൽമാൻ ഖാന്റെ രൂപമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ തന്റെ ഭാരം 16 കിലോ കുറഞ്ഞതായി സൽമാൻ തന്നെ വെളിപ്പെടുത്തി (Salman Khan Weight...

‘ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കം?’: S...

കൊച്ചി: എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്ന് കോടതി ചോദ്യമുയർത്തി.(S Sreejith DGP promotion,...

നെല്ലിയാമ്പതി KSRTC ബസ് അപകടം: കാരണം 5 ദിവസത്തിനകം...

പാലക്കാട്: നെല്ലിയാമ്പതിയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ കാരണം ബസിന്റെ ബ്രേക്ക് തകരാറിലാണോ അതോ ഡ്രൈവറുടെ ശ്രദ്ധക്കുറവാണോ എന്ന് വിശദമായി പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. അപകടത്തിൽ പരിക്കേറ്റ്...

‘ജനാധിപത്യത്തെ ജനാധിപത്യ മാർഗത്തിലൂടെ അട്ടിമറിക്കാനുള്ള പരീക്ഷണം’; സി.ജെ.പി പ്രതിഷേധത്തെ...

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) നടത്തിയ പ്രതിഷേധം ‘ബദൽ രാഷ്ട്രീയത്തിനായുള്ള പരീക്ഷണമായി’ മാറിയെന്ന് ആർ.എസ്.എസ് നേതാവ് അതുൽ ലിമയെ (RSS Atul Limaye CJP Protest...

കാവേരി ജലത്തർക്കം: കർണാടകയ്‌ക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ...

ചെന്നൈ: കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെയും ഉത്തരവുകൾ കർണാടക പാലിക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. അവകാശപ്പെട്ട കാവേരി വെള്ളം തമിഴ്‌നാടിന് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ...

DON'T MISS

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...