തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് അവധി ബാധകം.(Heavy Rains In Kerala Educational Institutions Closed In Nine Districts Exams Postponed)
പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മതപഠന സ്ഥാപനങ്ങൾ, മറ്റ് പരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്കടക്കം ഈ അവധി ബാധകമായിരിക്കും. എന്നാൽ, റസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനം തടസ്സപ്പെടില്ലെങ്കിലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
മഴക്കെടുതി കണക്കിലെടുത്ത് വിവിധ പൊതുപരീക്ഷകളും സർവകലാശാലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. സെറ്റ് (SET) പരീക്ഷയും ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയും മാറ്റിവെച്ചു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പരീക്ഷകളും, എം.ജി. സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഇടുക്കിയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മൂലം പത്താംതരം പൊതുപ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാതെപോയ ഉദ്യോഗാർത്ഥികൾക്കായി ഓഗസ്റ്റ് 22-ന് പ്രത്യേക പരീക്ഷ നടത്തുമെന്ന് പി.എസ്.സി അറിയിച്ചു. മാറ്റിവെച്ച എല്ലാ പരീക്ഷകളുടെയും പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
Story Summary
Due to continuous heavy rains in Kerala, district collectors have declared a holiday for educational institutions in nine districts. Major examinations, including the SET, Higher Secondary Equivalency, university tests, and PSC physical tests, have been postponed, with PSC arranging a re-examination on August 22 for candidates who missed the 10th preliminary exam.


