Times Kerala

റേ​ഷ​ൻ​ക​ട​ക​ളി​ൽ മോ​ദി​യു​ടെ ചി​ത്രം പ​തി​ക്കി​ല്ലെ​ന്ന് ഉറപ്പിച്ച് മു​ഖ്യ​മ​ന്ത്രി

 
തൃശൂർ പൂരം പ്രതിസന്ധി: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്രം പ​തി​പ്പി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര​നി​ർ​ദേ​ശം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാൻ കഴിയില്ലെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​ന്‍ കഴിയുമോ എന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും മുഖ്യമന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യ​മ​സ​ഭ​യി​ല്‍ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം സൂചിപ്പിച്ചത്.

ഇ​തു​വ​രെ​യി​ല്ലാ​ത്ത പ്ര​ചാ​ര​ണ​പ​രി​പാ​ടി​യാ​ണ് കേ​ന്ദ്രം കൊണ്ടുവരുന്നത്. ഇ​ത് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ കണ്ട് മാത്രമാണെന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. പ​ല​രൂ​പ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭ​ക്ഷ്യ​വി​ത​ര​ണ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്നു​വെ​ന്നും ഇ​ത് ശ​രി​യ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

Related Topics

Share this story