പി.കെ. ബിജു നുണ പറയുന്നു; അന്വേഷണ കമ്മീഷനായി നിയോഗിച്ചതിന്റെ രേഖ പുറത്തുവിട്ട് അനിൽ അക്കര
Sep 10, 2023, 19:22 IST

തൃശൂർ: കരിവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ എംപി പി.കെ. ബിജുവിനെ സിപിഎം അന്വേഷണ കമ്മീഷനായി നിയോഗിച്ചതിന്റെ രേഖ പുറത്തുവിട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര. അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്ന് ബിജു കല്ലുവച്ച നുണ പറയുകയാണെന്നും അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചു. ബിജുവിനു പുറമെ പി.കെ. ഷാജനാണ് കമ്മീഷനിലെ മറ്റൊരംഗം.
പാർട്ടിയാപ്പീസിൽ ഇരിക്കുന്ന അന്വേഷണ റിപ്പോർട്ട് ഇന്ന് അരിയങ്ങാടിയിൽപ്പോലും കിട്ടുമെന്നും കാലം മാറി ഇരുമ്പ് മറയ്ക്ക് തുരുമ്പായി ഓട്ടവീണെന്നും അനിൽ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.