HomeKeralaമണ്ഡല പുനർനിർണയം: ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമെന്ന് മുഖ്യമന്ത്രി; 'വികസനം നടത്തിയവരെ...

മണ്ഡല പുനർനിർണയം: ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമെന്ന് മുഖ്യമന്ത്രി; ‘വികസനം നടത്തിയവരെ ശിക്ഷിക്കരുത്’ | Pinarayi Vijayan

തിരുവനന്തപുരം: രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നീക്കമാണ് മണ്ഡല പുനർനിർണയത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). സാധാരണ ഭരണപരിഷ്‌കാരം എന്നതിനപ്പുറം സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും ബാധിക്കുന്ന ഗൂഢനീക്കമാണിതെന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനങ്ങളുമായി ചർച്ച നടത്താതെയും സമവായത്തിലെത്താതെയും കേന്ദ്രം ഏകപക്ഷീയമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനസംഖ്യാ നിയന്ത്രണം, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിൽ മികച്ച മുന്നേറ്റം നടത്തിയ കേരളം പോലുള്ള സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണ് പുതിയ പരിഷ്‌കാരമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനസംഖ്യയുടെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ജനസംഖ്യ നിയന്ത്രിച്ചാൽ പാർലമെന്റിലെ പ്രാതിനിധ്യം നഷ്ടപ്പെടുമെന്ന തെറ്റായ സന്ദേശമാണ് ഈ നീക്കം നൽകുന്നത്.കേന്ദ്ര നയങ്ങൾ കൃത്യമായി നടപ്പിലാക്കിയവർക്ക് കുറഞ്ഞ സീറ്റും, വീഴ്ച വരുത്തിയവർക്ക് കൂടുതൽ പ്രാതിനിധ്യവും ലഭിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
സാമൂഹികനീതി മറയാക്കുന്നു

സ്ത്രീസംവരണം പോലുള്ള സുപ്രധാനമായ സാമൂഹികനീതി വിഷയങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഇതിന് മറയാക്കി ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ജനാധിപത്യം എന്നത് കേവലം ഭൂരിപക്ഷം എന്ന സാങ്കേതികത്വം മാത്രമല്ല, അത് നീതിയുടേയും സമതുലിത പ്രാതിനിധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് നിലനിൽക്കേണ്ടത്. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ ബഹുമാനവും യുക്തിസഹമായ പ്രാതിനിധ്യവും ഉറപ്പാക്കിയില്ലെങ്കിൽ ഈ നീക്കത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Story Summary: Kerala CM Pinarayi Vijayan criticized the central government’s move for constituency delimitation, calling it a threat to federalism. He argued that states like Kerala, which excelled in population control and social sectors, are being unfairly penalized with reduced parliamentary representation.

WhatsApp Channel Banner

Latest updates

88 കോടിയുടെ നിക്ഷേപ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി വിശാഖ...

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വിശാഖ റാത്തോഡിനെ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. സി.ബി.ഐ, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവരുടെ സംയുക്ത നീക്കത്തിലൂടെയാണ് ഇൻ്റർപോൾ റെഡ് നോട്ടീസ്...

ശബരിമല നെയ്യ് ക്രമക്കേട്: ഹൈക്കോടതി ഉത്തരവിന് പിന്നാലെ അതിവേഗ...

കൊച്ചി: ശബരിമല നെയ്യ് അഴിമതി കേസിൽ ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തിന് പിന്നാലെ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തിന്റേയും മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും പട്ടിക സർക്കാർ ഹൈക്കോടതിക്ക് കൈമാറി.(Sabarimala Ghee...

തമിഴ്‌നാട് ബജറ്റ്: 2031-ഓടെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക...

ചെന്നൈ: തമിഴ്‌നാടിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി ഡോ. എൻ. മേരി വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 2031-ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള ലക്ഷ്യമാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്....

പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയരുന്നു: ക്രസ്റ്റ് ഗേറ്റുകൾ തുറന്നു,...

തൃശൂർ: പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ തുറന്നതായി തൃശൂർ ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് കൂടുതൽ...

‘അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു, അവസരങ്ങൾ വർദ്ധിച്ചു’: ആർട്ടിക്കിൾ 370...

ന്യൂഡൽഹി: ആർട്ടിക്കിൾ 370, 35(A) എന്നിവ റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും സമഗ്ര വികസനത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ഓഗസ്റ്റ് 5-ന് എടുത്ത...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...