Times Kerala

സിനിമാ റിവ്യൂ ബോംബിങ് തടയണമെന്ന ഹർജി ഇന്ന് പരിഗണിക്കും
 

 
നെഗറ്റിവ് റിവ്യൂ ബോംബിങ്; അഞ്ച് യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ്

കൊച്ചി: സിനിമാ റിവ്യൂ ബോംബിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ മുബീൻ റൗഫ് ആണ് ഹർജി സമർപ്പിച്ചത്. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. അനുയോജ്യമായ അധികാര സ്ഥാപനം വിഷയം പരിഗണിക്കുന്നുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. സിനിമകൾക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി അജ്ഞാത റിവ്യൂ പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി നിർദേശം. റിവ്യൂ ബോംബിംഗ് നിയന്ത്രണ വിധേയമാണെന്നാണ് അമിക്കസ് ക്യൂറി അറിയിച്ചത്.

സെപ്റ്റംബരിറിൽ റിലീസ് ചെയ്ത ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് മുബീൻ റൗഫ്. ഒരു സംഘം ആളുകളുടെ സ്വപ്നവും വർഷങ്ങളോളം നീണ്ട അധ്വാനവുമാണ് സിനിമ. റിലീസ് ചെയ്ത് നിമിഷനേരംകൊണ്ട് സിനിമ കാണുക പോലും ചെയ്യാതെ ഓൺലൈൻ പ്ലാറ്റഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്നാണ് ഹർജിയിലെ ആവശ്യം.


 

Related Topics

Share this story