താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം | Thamarassery Pass

ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്
Traffic restrictions at Thamarassery Pass from January 5
Updated on

കോഴിക്കോട്: മരം നീക്കുന്ന ജോലികളും റോഡ് അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ താമരശ്ശേരി ചുരത്തിൽ (NH 766) ജനുവരി അഞ്ച് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. പുതുവത്സര അവധിക്കാലത്തെ കനത്ത തിരക്കിനിടയിലാണ് അറ്റകുറ്റപ്പണികൾക്കായി നിയന്ത്രണം കൊണ്ടുവരുന്നത്.(Traffic restrictions at Thamarassery Pass from January 5)

മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും ചുരം വഴി കർശന നിരോധനം ഏർപ്പെടുത്തി. ഇത്തരം വാഹനങ്ങൾ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ചുരത്തിലെ 6, 7, 8 വളവുകളിൽ നേരത്തെ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറികളിൽ കയറ്റി മാറ്റുന്ന ജോലികളും ഇതോടൊപ്പം റോഡ് അറ്റകുറ്റപ്പണികളും നടക്കും. ചുരത്തിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com