യുവതീ - യുവാക്കൾക്ക് പ്രതിമാസം 1000 രൂപ: ‘കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു | Connect to Work scheme

സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഒപ്പം വേണം
Rs. 1000 per month for young women and youth, Applications invited for the ‘Connect to Work’ scheme
Updated on

തിരുവനന്തപുരം: മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും നൈപുണ്യ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം ലഭിക്കും.(Rs. 1000 per month for young women and youth, Applications invited for the ‘Connect to Work’ scheme)

18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരും ആയിരിക്കണം. കേരളത്തിൽ സ്ഥിരതാമസക്കാരായവർ ആയിരിക്കണം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അംഗീകൃത സ്ഥാപനങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ അല്ലെങ്കിൽ യു.പി.എസ്.സി, പി.എസ്.സി, ബാങ്ക്, റെയിൽവേ, പ്രതിരോധ സേനകൾ തുടങ്ങിയവയുടെ മത്സര പരീക്ഷകൾക്ക് അപേക്ഷ നൽകി തയ്യാറെടുക്കുന്നവരോ ആയിരിക്കണം.

ഒരാൾക്ക് പരമാവധി 12 മാസം മാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ. അപേക്ഷ ലഭിക്കുന്ന ക്രമത്തിനനുസരിച്ചായിരിക്കും മുൻഗണന. മറ്റ് സർക്കാർ സ്കോളർഷിപ്പുകൾ വാങ്ങുന്നവർ, സാമൂഹ്യക്ഷേമ പെൻഷനുകളോ സർവീസ് പെൻഷനുകളോ ലഭിക്കുന്നവർ, സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർ എന്നിവർക്ക് ഇതിന് അർഹതയുണ്ടായിരിക്കില്ല. JEE, NEET, SET, NET തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

eemployment.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജനന സർട്ടിഫിക്കറ്റ്/എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, വോട്ടർ ഐ.ഡി/പാസ്‌പോർട്ട്/ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പരിശീലനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/മത്സര പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ രേഖ, നിശ്ചിത മാതൃകയിലുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന എന്നിവയാണ് ആവശ്യമായ രേഖകൾ.

Related Stories

No stories found.
Times Kerala
timeskerala.com