ഇസ്രയേലിൽ മരിച്ച ജിനേഷിൻ്റെ ഭാര്യയും യാത്രയായി: മരണം വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരിക്കെ| Israel

ജിനേഷ് കെയർ ഗിവറായി ജോലി ചെയ്യുകയായിരുന്നു
The wife of Jinesh, who died in Israel passes away
Updated on

വയനാട്: ഇസ്രയേലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യ രേഷ്മ വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു. അഞ്ച് മാസം മുൻപാണ് ജിനേഷ് ഇസ്രയേലിൽ മരിച്ചത്. ഭർത്താവിന്റെ വേർപാടിന്റെ വേദനയിൽ കഴിഞ്ഞിരുന്ന രേഷ്മ, ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു.(The wife of Jinesh, who died in Israel passes away)

ബത്തേരി കോളിയാടി പെലക്കുത്ത് ജിനേഷ് പി. സുകുമാരൻ (38) ഇസ്രയേലിൽ കെയർ ഗിവർ ആയി ജോലി ചെയ്യുകയായിരുന്നു. 2025 ജൂലൈയിൽ ജിനേഷിനെയും അദ്ദേഹം ജോലി ചെയ്തിരുന്ന വീട്ടിലെ വയോധികയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഭർത്താവിന്റെ മരണത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമത്തിലായിരുന്നു രേഷ്മ. വയനാട് കോളേരി സ്വദേശിയായ ഇവർ വിഷം ഉള്ളിൽ ചെന്നതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com