പത്തനംതിട്ട - കോയമ്പത്തൂര്‍ റൂട്ടില്‍ റോബിന്‍ ബസിന് അരമണിക്കൂര്‍ മുന്‍പെ സര്‍വീസ് നടത്താൻ ഒരുങ്ങി കെ എസ് ആര്‍ ടി സി വോള്‍വോ
Nov 19, 2023, 12:31 IST

പത്തനംതിട്ട: പുതിയ സര്‍വീസുമായി റോബിന്‍ ബസിനെ പൂട്ടാനൊരുങ്ങി കെ എസ് ആര്‍ ടി സി. പത്തനംതിട്ട – കോയമ്പത്തൂര്‍ റൂട്ടില്‍ റോബിന്‍ ബസിന് അരമണിക്കൂര്‍ മുന്‍പെ സര്‍വീസ് നടത്താനാണ് നീക്കം. ഞായറാഴ്ച മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. നിയമലംഘനത്തിന്റെ പേരില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന്‍ ബസും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് കെ എസ് ആര്‍ ടി സിയുടെ നീക്കം. അനധികൃത സര്‍വീസ് നടത്തിയെന്നാരോപിച്ച് മോട്ടോര്‍ വാഹന വകുപ്പ് റോബിന്‍ ബസിന് ഇന്ന് പിഴ ചുമത്തിയിരുന്നു. പത്തനംതിട്ട – എരുമേലി – കോയമ്പത്തൂര്‍ റൂട്ടിലാണ് കെ എസ് ആര്‍ ടി സി വോള്‍വോ ബസ് സര്‍വീസ് നടത്തുക. പത്തനംതിട്ടയില്‍നിന്ന് രാവിലെ 4.30-നാണ് സര്‍വീസ് തുടങ്ങുക.