Times Kerala

പാസ്വേഡ് സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി

 
h

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ്, കളക്ടറേറ്റിലെ ന്യൂനപക്ഷ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി പാസ് വേഡ് 2023-24 സംഘടിപ്പിച്ചു. ആലപ്പുഴ ഗവ. മുഹമ്മദൻസ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി.സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.എസ്. നൂർജഹാൻ അധ്യക്ഷയായി. കരിയർ ഗൈഡൻസ് വിദഗ്ധരായ സുധീർ, വിഷ്ണുലോനാ ജേക്കബ്ബ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ആലപ്പുഴ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ കെ. നസീറ, പി.ടി.എ. വൈസ് പ്രസിഡൻ്റ് സജന, കായംകുളം ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ ഡോ. ബഷീര്‍, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയര്‍ പങ്കെടുത്തു.

Related Topics

Share this story