

പരപ്പനങ്ങാടി: റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി വിദ്യാർത്ഥി മരിച്ചു. ചെട്ടിപ്പടി കോയംകുളം സ്വദേശിയും പരപ്പനങ്ങാടി ഇഷ ഗോൾഡ് പങ്കാളിയുമായ ഫൈസൽ പുതിയ നാലകത്തിന്റെ മകൻ അമിൻഷ ഹാശിം (11) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം ബന്ധുവീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് അമിൻഷ അപകടത്തിൽപ്പെട്ടത്. പാളം മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ തീവണ്ടി തട്ടുകയായിരുന്നു. വള്ളിക്കുന്ന് ബോർഡ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അമിൻഷ.
മാതാവ്: ഷാഹിന (നഹാസ് ഹോസ്പിറ്റൽ, പരപ്പനങ്ങാടി). സഹോദരങ്ങൾ: അമൻ മാഷിം, അയിഷ ഫല്ല. അപകടവിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വിദ്യാർത്ഥിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നാട് ഒന്നടങ്കം നടുക്കത്തിലാണ്.