

ഇത്തവണത്തെ മണ്ഡലകാലത്ത് ശബരിമലയിൽ റെക്കോർഡ് വരുമാനമാണ് ലഭിച്ചത് (Sabarimala Revenue Record). വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 332,77,05,132 രൂപയാണ് ആകെ ലഭിച്ച വരുമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആകെ വരുമാനത്തിൽ 83.17 കോടി രൂപയും കാണിക്കയായാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ആകെ വരുമാനം 297.06 കോടി രൂപയായിരുന്നു.
കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ 30 ലക്ഷത്തിലധികം ഭക്തർ സന്നിധാനത്ത് ദർശനം നടത്തി. കഴിഞ്ഞ വർഷം 32,49,756 പേർ ദർശനം നടത്തിയിരുന്നു. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ ശനിയാഴ്ച രാവിലെ പൂർത്തിയായി. തന്ത്രി മഹേഷ് മോഹനരുടെയും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ശനിയാഴ്ച രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാലത്തിന് സമാപ്തിയാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30-ന് നട വീണ്ടും തുറക്കും.
Sabarimala Lord Ayyappa Temple has recorded a historic revenue of ₹332.77 crores during the 40-day Mandala season ending December 2025. Despite a slight decrease in the total number of pilgrims compared to last year, the income saw a significant jump from ₹297.06 crores. The Mandala Pooja was performed today following the arrival of the Thanka Anki, and the temple will close tonight, marking the end of the first phase of the pilgrimage season.