HomeKeralaപാലാ നഗരസഭയിൽ UDF ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി LDF:...

പാലാ നഗരസഭയിൽ UDF ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി LDF: പ്രതിസന്ധി തുടരുന്നു | Pala municipality

കോട്ടയം: പാലാ നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. നഗരസഭാ പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് നോട്ടീസ് കൈമാറിയത്.(Pala municipality, LDF moves no confidence motion against UDF administration)

പ്രതിപക്ഷ കൗൺസിലർമാർ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പുവെച്ചിട്ടുണ്ട്. ഭരണകക്ഷിയായ യു.ഡി.എഫിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ അടിയന്തര നീക്കം. ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയല്ല, മറിച്ച് രാഷ്ട്രീയ ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് ബിജു പാലൂപ്പടവൻ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ നഗരസഭയിൽ യാതൊരുവിധ ഭരണവും നടക്കുന്നില്ല. യു.ഡി.എഫ് മുന്നണിക്കുള്ളിൽ തന്നെ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. വികസന കാര്യങ്ങളിൽ പ്രതിപക്ഷം പൂർണ്ണ പിന്തുണ നൽകിയിരുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് അവിശ്വാസം കൊണ്ടുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Story Summary

The LDF has moved a no-confidence motion against the UDF-led Pala municipality administration, submitting a notice signed by councillors. Opposition leader stated that the move was driven by political morality and ongoing internal rifts within the UDF.

Clickable Info Box