HomeKerala'വിവാദം അനാവശ്യമാണ്, അഴിമതി ആരോപണം ഉന്നയിക്കാൻ ഞാനില്ല, ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ...

‘വിവാദം അനാവശ്യമാണ്, അഴിമതി ആരോപണം ഉന്നയിക്കാൻ ഞാനില്ല, ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ’: വിഴിഞ്ഞം വിഷയത്തിൽ EP ജയരാജൻ | CPM rift widens

കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റ നീക്കങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സി.പി.എമ്മിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കരാർ കൈമാറ്റത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന പാർട്ടിയുടെ ഔദ്യോഗിക നിലപാട് തള്ളിക്കൊണ്ട് സി.പി.എം നേതാവ് ഇ.പി. ജയരാജൻ രംഗത്തെത്തി.(CPM rift widens over Vizhinjam port share transfer EP Jayarajan downplays corruption charges)

പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ അഴിമതി ആരോപണം ഉന്നയിക്കാൻ താനില്ലെന്നും, ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ അതിന് മറുപടി നൽകട്ടെയെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഇ.പി. ജയരാജൻ വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും പ്രതിപക്ഷ നേതാവ് പിണറായി വിജയനും കടുത്ത വിമർശനങ്ങളുമായി രംഗത്തുള്ളപ്പോഴാണ്, അതിൽ നിന്നും തികച്ചും വേറിട്ടതും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതുമായ നിലപാട് ഇ.പി. ജയരാജൻ സ്വീകരിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ചോദിക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്താണ് കാര്യമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചോദ്യത്തിന് കടുത്ത ഭാഷയിൽ കെ.കെ. രാഗേഷ് മറുപടി നൽകി. ഓഹരി കൈമാറ്റത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, ഓരോ മലയാളിക്കും താല്പര്യമുണ്ടെന്നും കേരളത്തിന്റെ പൊതുമുതൽ നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയാണിതെന്നും അദ്ദേഹം പറഞ്ഞു.

Story Summary

Internal rifts expanded within the CPM over the Vizhinjam port share transfer row as central committee member E.P. Jayarajan downplayed the corruption allegations raised by his own party. Meanwhile, Kannur District Secretary K.K. Ragesh countered Chief Minister V.D. Satheesan’s criticism, stating that protecting public assets is the responsibility of every citizen.

WhatsApp Channel Banner

Latest updates

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികൾക്ക് ഉപാധികളോടെ ജാമ്യം...

കൊച്ചി: ഇഡി ദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഏഴ് പ്രതികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ 11 പ്രതികളാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്. ഇതിൽ ഇന്ന് കോടതി പരിഗണിച്ച അപേക്ഷകളിലെ പ്രതികൾക്കാണ് ജസ്റ്റിസ്...

‘ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിനുള്ള മരുന്നെത്തിച്ചിട്ടുണ്ട്, ഊണ് കഴിക്കുന്നത് തെറ്റാണോ?’:...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പകർച്ചാവ്യാധികൾക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായും പൂർണ്ണ സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ട്.(Kerala...

സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം: ഇന്ന് 10 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന്...

‘സ്കോളർഷിപ്പിലാണ് പഠിച്ചത്, രേഖകൾ പരിശോധിച്ചോളൂ’: ആരോപണങ്ങൾക്ക് മറുപടിയുമായി അഭിജീത്...

ന്യൂഡൽഹി: കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും തന്റെ ഉപരിപഠന ചെലവുകളെക്കുറിച്ചും ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കേ. ബോസ്റ്റൺ സർവ്വകലാശാലയുടെ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ചാണ് താൻ...

ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷൺ...

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ മുൻ റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെയും കൂട്ടുപ്രതി വിനോദ് തോമറിനെയും ഡൽഹി റോസ് അവന്യൂ കോടതി വെറുതെവിട്ടു....

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...