Times Kerala

 കൊച്ചി കോർപറേഷൻ ഉപരോധവുമായി പ്രതിപക്ഷം; പോലീസ് തടഞ്ഞു, സ്ഥലത്ത് സംഘർഷാവസ്ഥ

 
kochi
 കൊച്ചി: പുലർച്ചെ അഞ്ച് മണിമുതൽ കൊച്ചി കോര്‍പറേഷന്‍ ഓഫീസ് ഉപരോധിച്ച് പ്രതിപക്ഷം. പ്രതിപക്ഷ കക്ഷി പ്രവർത്തകരെ പോലീസ് തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. അതേസമയം, ജീവനക്കാരെ കയറ്റിവിടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കെയാണ് സമരക്കാർ. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഉപരോധം ഏർപ്പെടുത്തിയത്.കോര്‍പറേഷനിലേക്കെത്തുന്നവരെ കടത്തിവിടുമെന്നാണ് പോലീസിൻ്റെ നിലപാട്. പ്രതിഷേധക്കാരെ നിയന്ത്രിക്കാനുള്ള പോലീസിന്റെ ശ്രമത്തിനിടെയാണ് വാക്കുതര്‍ക്കവും സംഘര്‍ഷാവസ്ഥയും ഉടലെടുത്തത്. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തമാക്കി.

Related Topics

Share this story