പ്രതിപക്ഷനേതാവ് സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്നു: മന്ത്രി വീണ
Wed, 15 Mar 2023

തിരുവനന്തപുരം: സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രതിപക്ഷ നേതാവെന്ന് മന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് വേണ്ടി അദ്ദേഹത്തിനു സംസാരിക്കാനുണ്ട് എന്ന് പറയുന്നത് എത്ര കാപട്യമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പ്രതിപക്ഷനേതാവിന്റെ ആ കാപട്യമാണ് ഇന്ന് സഭയിൽ കണ്ടത്. സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതിയെന്നും വീണാ ജോർജ് കുറ്റപ്പെടുത്തി.