6 മാസം പ്രായമുള്ള കുഞ്ഞുമായി ആനയ്ക്കരികിൽ പാപ്പാന്മാരുടെ 'സാഹസം': സ്വമേധയാ കേസെടുത്ത് പോലീസ്, പാപ്പാൻ കസ്റ്റഡിയിൽ | Elephant

പിതാവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി
6 മാസം പ്രായമുള്ള കുഞ്ഞുമായി ആനയ്ക്കരികിൽ പാപ്പാന്മാരുടെ 'സാഹസം': സ്വമേധയാ കേസെടുത്ത് പോലീസ്, പാപ്പാൻ കസ്റ്റഡിയിൽ | Elephant
Updated on

ആലപ്പുഴ: ഹരിപ്പാട് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ആനയുടെ തുമ്പിക്കൈക്ക് അരികിലെത്തിച്ച് സാഹസം കാണിച്ച സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. ദേവസ്വം പാപ്പാനായ ജിതിൻ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ പിതാവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.(Police register case on incident of showing 6-month-old baby near elephant)

കുട്ടികൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, മനഃപൂർവ്വം ജീവഹാനി വരുത്താൻ ഇടയാക്കുന്ന പ്രവർത്തനം തുടങ്ങിയ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരിൽ ആനയുടെ തുമ്പിക്കൈക്ക് തൊട്ടടുത്തേക്ക് കുഞ്ഞിനെ നീട്ടിപ്പിടിച്ചായിരുന്നു പാപ്പാൻമാരുടെയും പിതാവിന്റെയും സാഹസം.

Related Stories

No stories found.
Times Kerala
timeskerala.com