കൊച്ചി: പാസ്‌പോർട്ട് വെരിഫിക്കേഷനെത്തിയ പോലീസുകാരൻ യുവതിയെ കടന്നുപിടിച്ചതായി പരാതി. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സി.പി.ഒ വിജീഷിനെതിരെയാണ് ഹാർബർ പോലീസ് കേസെടുത്തത്. യുവതിയുടെ പരാതിയെത്തുടർന്ന് വിജീഷിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.(Woman assaulted during passport verification, Case filed against policeman in Kochi)
യുവതിയുടെ പാസ്‌പോർട്ട് നടപടികളുടെ ഭാഗമായുള്ള പോലീസ് വെരിഫിക്കേഷനായി അവരുടെ വീട്ടിലെത്തിയതായിരുന്നു വിജീഷ്. വെരിഫിക്കേഷൻ നടപടികൾക്കിടെ ഇയാൾ തന്നെ കടന്നുപിടിച്ചുവെന്ന് യുവതി ഹാർബർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വിജീഷിനെതിരെ ഇതിനുമുമ്പും സമാനമായ രീതിയിലുള്ള പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.