Times Kerala

പ്രായം പത്ത് ദിവസം മാത്രം, തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 601ാമത്തെ കുഞ്ഞെത്തി 

 
അച്ഛൻ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് ;പൂർണ്ണ ആരോഗ്യവതിയായതായി ആശുപത്രി അധികൃതർ
തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ പുതിയ അതിഥി വന്നു. 10 ദിവസം മാത്രം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞാണ് അമ്മത്തൊട്ടിലിൽ പുതുതായി എത്തിയത്. മഴയ്ക്ക് പിന്നാലെയെത്തിയ കുരുന്നിന് നിലാ എന്നാണ് പേര് ഇട്ടിരിക്കുന്നത്. നിലാവിനെ സ്വാഗതം ചെയ്തു കൊണ്ടാണ് കുഞ്ഞിന് പേരിട്ടതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി വ്യക്തമാക്കി. തുടർച്ചയായി ഉച്ച സമയത്ത് ലഭിക്കുന്ന രണ്ടാമത്തെ പെൺകുഞ്ഞാണ് പുതിയ അതിഥി. 
ജന്മം കൊടുത്ത കുരുന്നുകളെ സ്വയം നശിപ്പിക്കാതെ സർക്കാരിനു കൈമാറണം എന്ന് കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പിൽ വന്ന ആരോഗ്യമന്ത്രി വീണ ജോർജ്ജ് അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പകൽ സമയത്ത് തന്നെ തുടർച്ചയായി പുതിയ അതിഥികൾ വരുന്നത്. 

Related Topics

Share this story