ATM കാർഡ് എടുത്തത് സംബന്ധിച്ച് തർക്കം : മുത്തച്ഛനെ വെട്ടി; തടയാനെത്തിയ പിതാവിനും ക്രൂര മർദ്ദനം; യുവാവ് പിടിയിൽ | ATM card

സൂര്യദാസിനെ ആണ് പോലീസ് പിടികൂടിയത്.
Dispute over ATM card, Man attacks grandfather
Updated on

ആലപ്പുഴ: എ.ടി.എം. കാർഡ് എടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മുത്തച്ഛന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച ചെറുമകനെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം തടയാനെത്തിയ സ്വന്തം പിതാവിനെയും ഇയാൾ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു. കളർകോട് താന്നിപ്പള്ളിവേലി സ്വദേശി സൂര്യദാസിനെ ആണ് പോലീസ് പിടികൂടിയത്.(Dispute over ATM card, Man attacks grandfather)

താന്നിപ്പള്ളിവേലി വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (71), മകൻ വിമൽരാജ് (51) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 7.45-ഓടെ കളർകോട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ഉണ്ണിക്കൃഷ്ണന്റെ എ.ടി.എം. കാർഡ് സൂര്യദാസ് എടുത്തതിനെ മുത്തച്ഛൻ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. വാക്കുതർക്കം മൂത്തതോടെ സൂര്യദാസ് വെട്ടുകത്തിയെടുത്ത് ഉണ്ണിക്കൃഷ്ണന്റെ തലയ്ക്ക് രണ്ട് തവണ വെട്ടി. പിതാവിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ വിമൽരാജിനെ ഇയാൾ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു. രണ്ടാമത്തെ അടി തടയാൻ ശ്രമിക്കുന്നതിനിടെ വിമൽരാജിന്റെ ഇടതുകൈത്തണ്ടയിലെ അസ്ഥി ഒടിയുകയും ചെയ്തു. പരിക്കേറ്റ ഉണ്ണിക്കൃഷ്ണനെയും വിമൽരാജിനെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com