തിരുവനന്തപുരം: തലസ്ഥാനം കേന്ദ്രീകരിച്ച് നടന്ന വൻ ഓൺലൈൻ വായ്പാ തട്ടിപ്പ് കേസിൽ മുഖ്യപ്രതികളിലൊരാൾ പിടിയിൽ. ‘പാർത്ഥ്’ എന്ന പ്രതിയെ അഹമ്മദാബാദ് വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് പിടികൂടിയത്. പോലീസ് റെയ്ഡ് ആരംഭിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്ന് മുംബൈ വഴി അഹമ്മദാബാദിലേക്ക് കടക്കുകയായിരുന്നു ഇയാൾ.(Online Loan Scam in Thiruvananthapuram Key Accused Parth Arrested In Ahmedabad)
അഹമ്മദാബാദിലും ഇയാൾക്കെതിരെ സമാനമായ തട്ടിപ്പ് കേസുകളുണ്ട്. കേസിലെ പ്രധാന സൂത്രധാരനായ ആഷിക്ക് ദീപ് ചൗധരിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിദേശികൾക്ക്, പ്രത്യേകിച്ച് അമേരിക്കക്കാർക്ക് വ്യാജ ലോൺ ആപ്പുകൾ വഴി എളുപ്പത്തിൽ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
സംഘം എത്ര തുക തട്ടിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാകാൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. മറ്റ് ചില ജില്ലകളിലും ഇവർക്ക് കേന്ദ്രങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Story Summary
One of the main accused in the major online loan scam targeting US citizens from Thiruvananthapuram has been arrested at the Ahmedabad airport. The scam was busted during the police’s search, and search is underway for the main culprit, Aashik Deep Chaudhary.


